പേജുകള്‍‌

Saturday, April 28, 2012

തായ്‌വേരുകളില്ലാത്ത വന്മരങ്ങൾ

അര നൂറ്റാണ്ടായിക്കാണും, കടലു പോലെ പരന്നുകിടക്കുന്ന തണലൊരുക്കിയ ഇലച്ചാർത്തുകളുമായി നിൽക്കുന്ന ആ ആൽമരത്തെ പഴമക്കാർ അറിയാൻ തുടങ്ങിയിട്ട്.

“ആൽക്കടലിന്റെ” ഇരു കരകളിലുമായി പണക്കൊഴുപ്പിന്റെ ജാഡകൾ അലങ്കാരം ചാർത്തിയ രണ്ട് ദേവാലയങ്ങൾ. രണ്ട് മതക്കാരുടെ അഭിമാന സ്തംഭങ്ങൾ.

ആൽക്കടലിന്റെ വ്യാപ്തി നാൾക്കുനാൾ കൂടിക്കൂടി വന്നു. ദേവാലയങ്ങളുടെ മട്ടുപ്പാവുകളിൽ കെട്ടിയിരുന്ന ഉച്ചഭാഷിണികളുടെ വായടപ്പിക്കുമാറ് ആലിലകൾ അവയെ പൊതിഞ്ഞു. ദൈവത്തിന്റെ സ്വന്തക്കാർ ഇരുപുറത്തു നിന്നും ആലിൻ ചില്ലകൾ വെട്ടിക്കളയാൻ തുടങ്ങി.

ഓരോ തവണ വെട്ടുമ്പോഴും ഒരു കാക്ക പറന്നു വന്ന് കലമ്പൽ കൂടി. കാക്ക പല തവണ കലമ്പൽ കൂടി ആൽമരത്തെ മുറിച്ച് മാറ്റാൻ ഒരു കാരണം കണ്ടെത്താൻ ശ്രമിച്ച് ഏറെ നാൾ പരാജയപ്പെട്ട ദൈവത്തിന്റെ സ്വന്തക്കാർ ദേവാലയങ്ങളുടെ ചുമരുകളിൽ വീണ വിള്ളലുകൾ ചൂണ്ടിപ്പറഞ്ഞു : ആൽമരം മുറിച്ച് മാറ്റണം. ഇല്ലെങ്കിൽ അത് ദേവാലയത്തെ തകർക്കും.

അന്നും കാക്ക വന്ന് കലമ്പൽ കൂടി.

ലോകം കാക്കുന്ന ദേവന്  ദേവാ‍ലയം കാക്കാനറിയാതിരിക്കുമോ എന്നോ, ആൽമരം മുറിക്കാൻ നിങ്ങളാരെന്നോ ഒരർത്ഥം കാക്കയുടെ കലമ്പലിൽ ആരും ശ്രവിച്ചില്ല.

ദേഹശുദ്ധിക്ക് ജലമെടുക്കുന്ന കിണറ്റിലേക്കും കുളത്തിലേക്കും ഈ ആൽമരം വേരു നീട്ടുന്നുവെന്ന് പുതിയ പരാതി ഉയർന്നു. ദൈവത്തിന്റെ വെള്ളം മുട്ടിക്കാൻ ഒരു ശക്തിയേയും അനുവദിക്കാത്ത ദൈവത്തിന്റെ സ്വന്തക്കാർ ഐകകണ്ഠേന തീരുമാനിച്ചു :ആൽമരം മുറിക്കുക തന്നെ!

അന്ന് ആ കാക്ക വല്ലാത്ത  ശബ്ദത്തിലായിരുന്നു ബഹളമുണ്ടാക്കിയത്. അതുവഴി വന്നവരെയെല്ലാം അത് കൊത്തി പരുക്കേൽ‌പ്പിച്ചു. നഗ്നപാദനായി വന്ന ഒരു വൃദ്ധൻ ,കാക്കയെ കൈ നീട്ടി ക്ഷണിച്ചു. അദ്ദേഹത്തിന്റെ ഉള്ളം കൈയിലിരുന്ന് കാക്ക ദീനമായി കരഞ്ഞു.

കാക്കയുടെ കലമ്പലിനെ ആ വൃദ്ധൻ വ്യാഖ്യാനിച്ചു. പഴയൊരു മുഗൾ ചക്രവർത്തി, ആൽമരം നിലനിറുത്തി പ്രാർത്ഥനാലയം മാറ്റിപ്പണിഞ്ഞ കഥയാണത്രേ കാക്ക പറഞ്ഞത്. കാക്ക കാഷ്ടിച്ചുണ്ടായ ആലിനു തുല്യമാകാത്ത ദേവാലയങ്ങൾ പൊളിച്ചുമാറ്റണമെന്നാണത്രേ കാക്ക പറയുന്നത്.

അന്നത്തെ ജനരോഷത്തിന്റെ അഗ്നിയിൽ  ഒരു കറുത്ത മനുഷ്യനും, ഒരു കറുത്ത പക്ഷിയും കുറേ കറകളഞ്ഞ അറിവുകളും എരിഞ്ഞടങ്ങി. പകൽ അസഹനീയമായ വേദനയോടെ വേഗം കണ്ണടച്ചു. കുറേ കാക്കകളൊന്നിച്ചാകാശവും ഭൂമിയും നിറഞ്ഞതുപോലൊരു രാത്രി. എന്തോ തീരുമാനിച്ചുറച്ചതു പോലെ ഇരുൾക്കടുപ്പമേറിയ രാത്രി.

നാളെ പുലരുന്നതു വരെ മാത്രമേ ആൽമരത്തിനായുസ്സുള്ളൂ. രാവിലെ തന്നെ പണിക്കാർ വരും. പിന്നെ ചെറിയൊരു സമയം കൊണ്ട് യന്ത്രങ്ങൾ ,മരം നിന്നിടം പോലും തിരിച്ചറിയാനാകാത്ത വിധം ‘ഭംഗി’യാക്കും
പക്ഷേ കണക്കു കൂട്ടാൻ പറ്റാത്തൊരു ന്യൂനമർദ്ദം അസമയത്ത് കടലിൽ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു. മഴയും കാറ്റും എല്ലാ വിധ രൌദ്രഭാവവും പൂണ്ട് ഇളകിയാടി.

പുലർച്ചെ ദേവാലയങ്ങളിൽ നിന്ന് ഭക്തിയൊഴുകിയില്ല. അവ രണ്ടും കാറ്റിലും മഴയിലും പെട്ട് നിലം പൊത്തിയിരുന്നു. ആൽമരമുൾപ്പെടെയുള്ള മരങ്ങൾക്കൊന്നും ഒരു പരിക്കും ഏറ്റിരുന്നില്ല.

അന്ന് ധാരാളം കാക്കകൾ വന്നു. അവ കരഞ്ഞുകൊണ്ടിരുന്നു.ആൽമരത്തിന്റെ ചില്ലകളിൽ അവയ്ക്കറിയാവുന്ന രാഗത്തിൽ അവ പാട്ടു പാടുകയായിരുന്നു. പക്ഷികളുടെ ഭാഷയറിയുന്നൊരാളും അവിടെയുണ്ടായിരുന്നില്ല.
ഉണ്ടായിരുന്നെങ്കിൽ അയാൾ പറഞ്ഞേനേ : ദൈവം മണ്ണിനു നൽകുന്ന ഓരോന്നിനും തായ് വേരുകൾ കൂടി നൽകുന്നു. മനുഷ്യൻ നിർമ്മിക്കുന്നതെല്ലാം ബാഹ്യമായ കാഴ്ചകൾ മാത്രം .......തായ് വേരില്ലാത്ത വടവൃക്ഷം പോലെ. കാക്ക കാഷ്ടിച്ചുണ്ടാകുന്ന മരത്തിന്റെ ബലം പോലുമില്ലാത്ത വെറും കെട്ടു കാഴ്ചകൾ!


46 comments:

  1. ആധുനികസാമൂഹികതയും
    പഴമയും കൂട്ടിയിണക്കിയ കഥ.
    പരോക്ഷമായി ആനുകാലികസംഭവങ്ങളോട് ഏറെ അടുത്ത് നില്‍ക്കുന്നു.
    നന്നായിട്ടുണ്ട് ആശയവും, അവതരണവും.

    ഫോളോ ചെയ്യാന്‍ ഗാഡ്ജറ്റ് കാണുന്നില്ലല്ലോ.

    ReplyDelete
    Replies
    1. ഹഹഹ. ഫോളോവർ ഗാഡ്ജെറ്റ് എന്നെ വിട്ടേച്ചും പോയി.ഒരു അപേക്ഷ കൊടുക്കണം. പക്ഷേ ആർക്ക്, എങ്ങനെ എന്നൊന്നും അറിയില്ല. ഒരു വഴി കാണിച്ചു തരൂ.
      നന്ദി മാഷേ.

      Delete
  2. ഈ ഭൂമി, അതിലെ സർവ്വ ചരാചരങ്ങൾക്കും അവകാശപ്പെട്ടതാണെന്ന സത്യം മനുഷ്യൻ പലപ്പോഴും മറക്കുന്നു. പ്രകൃതിയാകട്ടെ, ഓരോ ദുരന്തങ്ങളിലൂടെ ഇടയ്ക്കിടെ അത് ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നല്ല സന്ദേശം..

    ReplyDelete
    Replies
    1. ഈ ബ്ലോഗിൽ സ്ഥിരമായി വരുന്നവരെല്ലാം ഫോളോവർ ഗാഡ്ജെറ്റിന്റെ കുരുത്തക്കേട് കാരണം വരാതായി. എന്നാലും പുതിയവരെ കാണുമ്പോൾ സന്തോഷം.
      വന്നതിൽ നന്ദി മാഷേ.

      Delete
  3. മാഷേ, നല്ല കഥകളെ ബോൺസായ് ആക്കി മാറ്റേണ്ട കാര്യമൊന്നുമില്ല. വിശദമായിത്തന്നെ എഴുതൂ.

    ReplyDelete
    Replies
    1. അപ്പോൾ അതിനു മാത്രം സമയം ഞാനും, വായനക്കുള്ള അധിക സമയം വായനക്കാരും കണ്ടെത്തണം എന്ന് അല്ലേ? വയനക്കാർ കൂടി പറയട്ടെ.
      കമന്റിനു നന്ദി.

      Delete
    2. അപ്പു മാഷേ എന്റെ ഫോളോവർ ഗാഡ്ജെറ്റിനെ ഡാകിനി പിടിച്ചു. മാഷൊരു മായാവിയല്ലേ? ഒന്ന് അതിനെ എനിക്ക് തിരിച്ചെടുത്ത് തരുമോ?

      Delete
  4. വന്മരത്തിന്റെ സവിശേഷതകളൊക്കെയുമുള്ള ഒരു ബോണ്‍സായിക്കഥ...ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. വളരെ നന്ദി, വരവിനും, വായനക്കും, കമന്റിനും.

      Delete
  5. നന്നായിട്ടുണ്ട്.....:))

    ReplyDelete
    Replies
    1. എല്ലാം നന്നായി വരട്ടെ.
      വരവിനും കമന്റിനും നന്ദി അറിയിക്കുന്നു.

      Delete
  6. നന്നായി.... കാക്കകള്‍ ഒക്കെയേ ഇനി പറയുവാനുള്ളു... നമ്മളൊക്കെ ഭക്തിവില്പ്പനക്കാരുടെ കസ്റ്റമേര്‍സ് ആണു....

    ReplyDelete
    Replies
    1. അതെ.
      വായനക്കും കമന്റിനും നന്ദി

      Delete
  7. "മനുഷ്യന്‍ മണ്ണിനു നല്‍കുന്നഓരോന്നിനും തായ് വേരുകള്‍
    കൂടി നല്‍കുന്നു.മനുഷ്യന്‍ നിര്‍മ്മിക്കുന്നതെല്ലാം ബാഹ്യമായ
    കാഴ്ചകള്‍ മാത്രം..........................."
    സത്യമല്ലേ...?!!
    അര്‍ത്ഥം നിറഞ്ഞ കഥ.
    ആശംസകളോടെ

    ReplyDelete
    Replies
    1. നന്ദി അറിയിക്കുന്നു, വരവിനും, കമന്റിനും.

      Delete
  8. ഡാഷ്ബോര്‍ഡില്‍ മലയാളം എന്നതു മാറ്റി ഇംഗ്ലീഷ് എന്നാക്കിയപ്പോള്‍ എന്റെ ഫോളോവര്‍ പ്രശ്നം പരിഹരിച്ചിരുന്നു.

    ReplyDelete
  9. നല്ല കഥക്കെന്റെ ആശംസകൾ

    ReplyDelete
  10. ഉടഞ്ഞു പോകുന്ന വന്മരം എന്ന് നമ്മള്‍ കരുതുന്നതിന്റെ കുറിച്ചുള്ള കഥ ...കൊള്ളാം .........ഈ അക്ഷരങ്ങളുടെ ബോള്‍ഡ് എന്തോ ഇഷ്ട്ട്പെട്ടില്ല

    ReplyDelete
  11. വിധുഭായ്‌ കഥ കൊള്ളാം....

    ReplyDelete
  12. കഥ ബോണ്‍സായി വേലി പൊട്ടിച്ചും വളരുന്നു ഇഷ്ടപ്പെട്ടു

    ReplyDelete
  13. ഞാന്‍ അഭിപ്രായം പറഞ്ഞാല്‍ അത് എന്റെ വിഡ്ഢിത്തം ആവും
    എനിക്ക് അഭിപ്രായം പറയാവുന്നതിലും വലുതാണ്‌
    ഈ എഴുത്ത്

    ReplyDelete
    Replies
    1. നീതുവിന്നോടിനി വർത്തമാനമില്ല. അടിയാണ് നല്ല ചൂടുള്ള അടി. (എവിടെയോ ഒരു മുള്ള് കമന്റ് കണ്ടു അല്ലേ?) ഹഹ. :)

      Delete
  14. നല്ല കഥ.

    കാക്കകളെയൊക്കെ ആരു ഗൌനിക്കാൻ...

    സമൂഹത്തിൽ കാക്കകളുടെ എണ്ണം കൂടട്ടെ!

    ReplyDelete
  15. Replies
    1. നന്ദി അറിയിക്കാനുള്ള വാക്കുകളെ പോലും സ്വന്തമാക്കിക്കളഞ്ഞ കമന്റ്. അതു കൊണ്ട് ഒറ്റ വാക്ക്- നന്ദി

      Delete
  16. ഇനീം കുറെകുറെ കാക്കകൾ ഉണ്ടാവട്ടെ......

    ReplyDelete
    Replies
    1. ഇനിയുമുണ്ടാകട്ടെ,തായ് വേരുകളില്ലാത്ത മത വൃക്ഷങ്ങൾ കടപുഴക്കുന്ന കാറ്റും മഴയും

      Delete
  17. കാ...കാ...കാ....
    കഥ നന്നായി...

    ReplyDelete
  18. കഥ മാത്രം നന്നായാൽ പോരാ, കാലവും നന്നാവണം. ആകുമായിരിക്കും. പ്രതീക്ഷകൾ മാത്രം കൈയിൽ.

    ReplyDelete
  19. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete
  20. ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ട്ടാന്തമായി ആല്‍ മരത്തെ ബാക്കിയാക്കിയ കഥ വളരെ ഇഷ്ട്ടപ്പെട്ടു.

    ReplyDelete
    Replies
    1. നന്ദിയുണ്ട് മാഷേ, ഒരാൽമരത്തോളം.

      Delete
  21. വിധു ജീ, ഇക്കഥ ഞാന്‍ മുന്‍പു വായിച്ചതായി ഓര്‍ക്കുന്നു അന്ന് മനസില്‍ തട്ടുന്ന കഥയായി എന്നൊരു കമന്റും ചെയ്തപോലൊരോര്‍മ്മ

    പക്ഷെ ഇപ്പോള്‍ കമന്റ്‌ കാണുന്നില്ല.

    Di ja vu മറ്റൊ ആണൊ ? :)

    ReplyDelete
    Replies
    1. കഥ ജന്മോദ്ദേശ്യം പൂർത്തിയാക്കി. നന്ദി പണിക്കർ സാർ

      Delete
  22. ലോകം കാക്കുന്ന ദേവന് ദേവാ‍ലയം കാക്കാനറിയാതിരിക്കുമോ എന്നോ, ആൽമരം മുറിക്കാൻ നിങ്ങളാരെന്നോ ഒരർത്ഥം കാക്കയുടെ കലമ്പലിൽ ആരും ശ്രവിച്ചില്ല.

    അല്ല കാക്കകളെ ആര് ശ്രദ്ധിക്കാൻ,കാക്കമ്മാരാണേൽ ശ്രദ്ധിക്കുമായിരുന്നു അല്ലേ ? അങ്ങനെ വിവരമധികമില്ലാത്തവർക്ക് മനസ്സിലാവാത്ത ഒന്നും ഇതിലില്ലല്ലോ നീതൂ ? മണ്ടൂസന് മനസ്സിലായാ പിന്നാർക്കാ കുഴപ്പം ? നല്ല ദീർഘമായ സംഭവം വളരെ ഹ്രസ്വമായി പറഞ്ഞു. ആശംസകൾ.

    ReplyDelete
  23. ആല്മരക്കഥ നന്നായിട്ടുണ്ട്. ഒരു നൊമ്പരം ബാക്കിയാക്കി.

    ReplyDelete
  24. വിധുവിന്റെ ബ്ലോഗ്ഗില്‍ ആദ്യായിട്ടാണ് ...നല്ല ഒരു ബോൺസായ് കഥ വായിക്കാന്‍ കഴിഞ്ഞു ..!

    ReplyDelete
  25. ആശംസകള്‍...

    ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete
  26. കുറച്ചു നാളായി ഈ വഴിവന്നിട്ടെന്നു തോന്നുന്നു.
    ഏതായാലും വരാന്‍ തോന്നിയതു വെറുതെയായില്ല എന്നുമാത്രം പറയുന്നു.ആശംസകള്‍..

    ReplyDelete
  27. ബോൺസായ് എന്നാല്‍ ഇതാണ് ... ഇങ്ങനെയാണ് ... നന്നായി അവതരിപ്പിച്ചിരിക്കുന്നു .. അഭിനന്ദനങള്‍ ....

    ReplyDelete
  28. ബോൺസായ് എന്നാല്‍ ഇതാണ് ... ഇങ്ങനെയാണ് ... നന്നായി അവതരിപ്പിച്ചിരിക്കുന്നു .. അഭിനന്ദനങള്‍ ....

    ReplyDelete
  29. ബോൺസായ് എന്നാല്‍ ഇതാണ് ... ഇങ്ങനെയാണ് ... നന്നായി അവതരിപ്പിച്ചിരിക്കുന്നു .. അഭിനന്ദനങള്‍ ....

    ReplyDelete
  30. മരം മുറിക്കാൻ കാരണം കണ്ടെത്താൻ ദൈവത്തിനെ കൂട്ടുപിടിക്കുന്ന മനുഷ്യർ. എന്റെ നാട്ടിൽ? ഒഎഉ കാവ് ഉണ്ടായിരുന്നു. വർഷം തോറും തെയ്യം കാണാൻ പോകുന്നവർക്ക് അവിടത്തെ കാടുകളും കാട്ടുജന്തുക്കളും ഒരിക്കലും ഒരു ഉപദ്രവവും ചെയ്തിരുന്നില്ല. ഒരിക്കൽ അവിടത്തെ ദൈവം പറഞ്ഞുപോലും മരങ്ങൾ മുറിച്ചുമാറ്റണമെന്ന്. ഇപ്പോൾ അവിടമാകെ വെട്ടിവെളുപ്പിച്ച് ആസ്ബസ്റ്റോസ് ഷീറ്റിന്റെ പന്തൽ ഇട്ടിരിക്കയാണ്,,, കുറച്ചു ബോൺസായിമരങ്ങൾ അയക്കുന്നുണ്ട്.

    ReplyDelete
  31. അസ്സലായി എഴുതിയിരിക്കുന്നു.
    ഒരു മരത്തെ സംരക്ഷിക്കാൻ പക്ഷികൾ കാട്ടുന്ന ഉത്തരവാദിത്വം................
    കാക്കകളുടെ പ്രാർഥന ദൈവം കേട്ടു എന്നു തോന്നിപ്പിക്കുന്ന ഈ കഥ
    പ്രകൃതി തന്നെയാണ് ദൈവവും ദേവാലയവും എന്നസത്യംവും...
    തായ്‌വേരുകളില്ലാത്ത നശ്വരമായതെല്ലാം മനുഷ്യനിർമ്മിതം എന്ന ആ ചിന്തക്കു മുന്നിൽ ഞാൻ നമിക്കുന്നു പ്രിയ എഴുത്തുകാരാ..

    ReplyDelete