പേജുകള്‍‌

Monday, July 04, 2011

ഗ്രീൻ ബലൂൺ

മാമൻ വരുമ്പോൾ അവന് ഒരു ബലൂൺ കൊണ്ടുക്കൊടുത്തു: ഒരു ഗ്രീൻ ബലൂൺ! അതിൽ നിറയെ പച്ച നിറമുള്ള ചെറുതും വലുതുമായ ധാരാളം ചെടികളും,മരങ്ങളും. അവൻ ചേട്ടനോട് പറഞ്ഞു: ഇതൊന്നു വീർപ്പിച്ചുതരൂ. ചേട്ടൻ ബലൂൺ വീർപ്പിക്കാൻ തുടങ്ങി.ബലൂൺ വീർപ്പിക്കുമ്പോൾ ആദ്യമാദ്യം ബലൂണിൽ ചെടികൾക്കിടയിൽ ചെറിയ വഴികൾ രൂപപ്പെട്ടു തുടങ്ങി. പിന്നീടത് ചെമ്മൺ റോഡുകളായി. അവ ടാർ റോഡുകളായി വികസിക്കുമ്പോൾ ബലൂണിന്റെ പച്ച നിറം ക്രമേണ മങ്ങാൻ തുടങ്ങി. ബലൂണിൽ വമ്പൻ കെട്ടിടങ്ങൾ, ഫാക്ടറികൾ,മതിലുകൾ,അണക്കെട്ടുകൾ എന്നിവ      നിറയാൻ തുടങ്ങിയപ്പോൾ വീട്ടിലെ മുതിർന്നവർ പറഞ്ഞു. മതി നിർത്ത്! ഇനിയും പൊക്കിയാൽ ബലൂൺ പൊട്ടും. ചെറുപ്പക്കാർ ആരും ആ ശബ്ദം കേട്ടതായി നടിച്ചില്ല. ബലൂൺ പിന്നെയും വീർത്തു. അതിൽ ആണവ നിലയങ്ങളും മിസ്സൈൽ വിക്ഷേപണ കേന്ദ്രങ്ങളും വന്നു. പാടങ്ങളിൽ അന്ധകവിത്തുകൾ മാത്രം മുളച്ചു. മരങ്ങളെല്ലാം മുറിച്ചു തീർന്നപ്പോഴേക്കും ബലൂൺ പ്ലാസ്റ്റിക്ക് വേസ്റ്റുകൾ കൊണ്ടു നിറഞ്ഞിരുന്നു.വീർപ്പിക്കൽ നിർത്താനുള്ള ശബ്ദങ്ങൾ നേർത്ത് നേർത്ത് വന്നപ്പോൾ നിർത്താതെ തുടർന്ന വികസനാ‍വേശം താങ്ങാൻ പറ്റാതെ ആ ബലൂൺ പൊട്ടിത്തെറിച്ചു. പെട്ടെന്നെവിടെ നിന്നോ അന്ധകാരത്തിന്റെ ഒരു ചീള് അവിടേക്ക് തെറിച്ചു വീണ് പടർന്നു.പിന്നെ ബാക്കിയായത്  ഇരുട്ട് മാത്രം ........ഇരുട്ട് മാത്രം!!!

28 comments:

  1. വികസനാക്രാന്തത്തിൽ പൊട്ടാൻ നിൽക്കുന്ന മറ്റൊരു ഗ്രീൻ ബലൂണായ ഭൂമിയുടെ വരണ്ട ചിരി ഞാൻ കാണുന്നു.ഭൂമി ഈ കഥ വായിച്ച് നൽകിയ ആ കമന്റ് എന്നെ സങ്കടപ്പെടുത്തുന്നു. നിങ്ങളാരും അങ്ങനെ പ്രതികരിക്കരുത്. അല്ലെങ്കിലും ഭൂമിയെ കുറിച്ച് നിങ്ങളെന്തിനു സങ്കടപ്പെടണം?

    ReplyDelete
  2. നര്‍മം ആണെന്ന് കരുതി വായിച്ചു തുടങ്ങിയതാ. പ്രതീക്ഷിക്കാതിരുന്നതുകൊണ്ടാവണം, മനസ്സിനെ പിടിച്ചുലച്ചത് വളരെ പെട്ടെന്നായിരുന്നു....

    പിന്നെ വരാം. ഇപ്പോള്‍ ഒന്നിനും വയ്യ.

    ReplyDelete
  3. പൊട്ടിച്ചത് നെഞ്ചത്തേക്ക് തന്നെ ആയല്ലോ
    ചങ്ങായീ ...........

    ReplyDelete
  4. പേടിപ്പിക്കല്ലേ മാഷെ..ഞാനൊരു ലോല മനസ്സനാണ്‌..(എന്ന് വെച്ച് ലോലനല്ലട്ടോ)

    ReplyDelete
  5. നല്ല പോസ്റ്റിനെ നന്നായി സ്വീകരിക്കുന്ന നല്ല സുഹൃത്തുക്കളെ നല്ല നമസ്ക്കാരം. പോസ്റ്റിയതെല്ലാം നല്ലത്. പോസ്റ്റിക്കൊണ്ടിരിക്കുന്നതും നല്ലത്. ഇനി പോസ്റ്റാനിരിക്കുന്നതും നല്ലത്. (അതിന് വേറെ ബ്ലോഗ് നോക്കണം.അല്ലേ?)

    ReplyDelete
  6. അങ്ങനെ എല്ലാം നല്ലത് എന്ന് പറയാനല്ല ഞാന്‍ ഇവിടെയിരിക്കുന്നത്. നാളെ മുതല്‍ നിങ്ങള്‍ പോസ്റ്റുന്നതെല്ലാം വെറും മോശം.... പൊട്ട... ചവറ്... ഇത്രയും അഡ്വാന്‍സായി ഇരിക്കട്ടെ. ബാക്കി വഴിയെ തരാം.

    ReplyDelete
  7. നല്ലതെല്ലാം എന്റെ ഹൃദയത്തിൽ. മോശം,പൊട്ട,ചവറ് എല്ലാം ആ ഹൃദയത്തിൽ. അങ്ങനെയാകുമ്പോൾ ഒരു ഗുണമുണ്ട്. ആ ഹൃദയം പിടിച്ചു വാങ്ങിയ ആൾ അത് വഴിയോരത്ത് കളഞ്ഞ് അയാളുടെ പാട്ടിനോ കവിതക്കോ പൊയ്ക്കൊള്ളും. അങ്ങനെ ആ ഹൃദയം ഒരു കച്ചറ വണ്ടിയായി സായൂജ്യമടഞ്ഞു കൊള്ളും.സന്തോഷായില്ലേ?

    ReplyDelete
  8. സ്ഥിരം ബോണ്‍സായികളില്‍ നിന്നും വ്യത്യസ്തമായ ഒന്ന്
    ആന്തരാര്‍ത്ഥങ്ങളെല്ലാം മനസ്സിലാക്കികൊണ്ട് തന്നെ പറയെട്ടെ.

    വളരെ നന്നായി.

    ഹ്മം.....ഡാഷ്ഹ് ബ്ബോര്‍‌‌ഡ് ക്ലീന്‍ ചെയ്ത് തീരണില്ല. അതാ വൈകിയത്

    ReplyDelete
  9. മതർ ബോർഡിന് അമ്മപ്പലക എന്നോ മാതൃ ഫലകം എന്നോ പറയാം . ഈ ഡാഷ് എന്നുവച്ചാൽ എന്താ? “---------” ഇത് ഒരു ഡാഷ് ആണ്. ഇത് ചിലപ്പോൾ പരൂക്ഷയിലൊക്കെ കാണാം. അതെനിക്ക് പരിചയവും കുറവാ.എന്നാലും ചിലർ ദേഷ്യം വരുമ്പോൾ എതിരാളിയുടെ ബന്ധുവിന്റെ -----------എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ആഡേഷുമീഡേഷുമൊന്നാണോന്നറിഞ്ഞാലതുമതി.

    ReplyDelete
  10. ഈ വഴിക്ക് ആദ്യമായാണ്. നല്ല പോസ്റ്റ്. മറ്റു പോസ്റ്റുകള്‍ സൌകര്യം പോലെ വായിച്ച് എന്തെങ്കിലും കുത്ത്ക്കുറിക്കാം.

    ReplyDelete
  11. പ്രകാശേട്ടനെ പോലുള്ളവർ ഒരു തവണ വന്ന് നന്നെന്ന് പറഞ്ഞാൽ തന്നെ ആ പോസ്റ്റ് ഉൾപ്പെടുന്ന ബ്ലോഗും,ബ്ലോഗറും ധന്യത നേടിയെന്ന് പറയാം. എന്നാലും ബ്ലോഗുലകത്തിലെ കാരണവർ ഇനിയും വരണം. നല്ലതല്ലെങ്കിൽ നല്ലതല്ലെന്ന് തന്നെ കേൾക്കാനിഷ്ടപ്പെടുന്ന ഈ പാവം ഹൃ.....ദ്രോഹി കാത്തിരിക്കുന്നു,കുത്തു വാക്കുകൾക്കായ്........... സ്നേഹപൂർവ്വം വിധു

    ReplyDelete
  12. ഇതിലെ കമന്റ്‌ ബോക്സ്‌ സെറ്റിങ്ങ്‌സ്‌ ഒന്നു മാറ്റിയിരുന്നെങ്കില്‍ വായിക്കുമ്പോള്‍ തന്നെ കമന്റാമായിരുന്നു.

    ഇപ്പൊഴത്തെ സെറ്റിങ്ങ്‌സ്‌ എന്റെ ആപ്പീസില്‍ തുറക്കത്തില്ല

    വായിക്കാത്തതു കൊണ്ടല്ല കമന്റാത്തത്‌ എന്നര്‍ത്ഥം

    ഈപോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  13. nalla aashayam..athu avatharippicha reethi eshtamaayi.

    ReplyDelete
  14. ഭൂമിയെ ക്രൂരമായ ചൂഷണത്തിന്ന് വിധേയമാക്കുന്ന മനുഷ്യന്‍ 
    ആത്യന്തികമായി നേരിടേണ്ടി വരുന്ന വിപത്ത് എത്ര ഭംഗിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏറെ ഇഷ്ടപ്പെട്ടു.

    ReplyDelete
  15. ഊതിവീര്‍പ്പിച്ചതൊക്കെ പൊട്ടിപ്പോകും. എന്നല്ലേ

    ReplyDelete
  16. നമ്മുടെ വികസന സങ്കല്‍പ്പവും
    ഒരു ബലൂണ്‍ പോലേയാണ്‌
    ഒരു പരിധി കഴിഞ്ഞാല്‍ പൊട്ടിത്തകരും .
    പറയേണ്ടതെല്ലാം ഒരു കുഞ്ഞു കഥയായി .......


    www.sunammi.blogspot.com

    ReplyDelete
  17. കഥ ഇഷ്ട്ടായി..!
    ഈശ്വരാ..എന്നാണാവോ..ഒരു പൊട്ടിത്തെറി..!!!

    ആശംസകള്‍..!!

    ReplyDelete
  18. സുഹൃത്തേ നിങ്ങളുടെ രചനകളില്‍ എന്നെ ഏറ്റവും മികച്ചത് ഏതു എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം ഈ മിനി കഥയാണ്‌ വളരെ നന്നായിരിക്കുന്നു ,നല്ല പ്രമേയം അവതരിപ്പിച്ച രീതി എടുത് പറയേണ്ടിയിരിക്കുന്നു,,,,,നിങ്ങള്‍ കുറ്റിയാട്ടൂരില്‍ എവിടെ ആണ് ,,,ഞാന്‍ പഞ്ചായത്ത് ഓഫീസിനു സമീപം ആണ് ,,,

    ReplyDelete
  19. അടുത്ത കാലത്ത് വായിച്ച ഏറ്റവും മികച്ച രചന. സുഹൃത്തെ, എങ്ങിനെ കഴിഞ്ഞു, ഇത്ര വലിയൊരാശയം ഒരു കൊച്ചു ബലൂണിൽ, കുഞ്ഞു വരികളിൽ.... മനോഹരം, അതി മനോഹരം.

    പ്രൊഫൈൽ വായിച്ചു, ചർച്ച ചെയ്യ്പ്പെടേണ്ട ഒരു വിഷയം അവിടെയും ഒളിഞ്ഞിരിപ്പുണ്ട് "എഴുത്തുകാർക്ക് ഉള്ളത്ര സമയം വായനക്കാർക്ക് ഇല്ലെന്ന് ചില ബ്ലോഗുകൾ വായിക്കുമ്പോൾതോന്നിയതുകൊണ്ട് ..." ചീരാമുളക്

    ReplyDelete
  20. "പെട്ടെന്നെവിടെ നിന്നോ അന്ധകാരത്തിന്റെ ഒരു ചീള് അവിടേക്ക് തെറിച്ചു വീണ് പടർന്നു.പിന്നെ ബാക്കിയായത് ഇരുട്ട് മാത്രം ........ഇരുട്ട് മാത്രം!!!"

    ഒരു ഭീതിത ഭാവിക്കാലത്തെ കുറിച്ചുള്ള ആകുലതകള്‍ ആണിവിടെ പങ്കുവെച്ചത്... പോസ്റ്റ്‌ വളരെ അധികം നന്നായിട്ടുണ്ട്.

    ReplyDelete
  21. വികസന ഭ്രാന്ത്..

    ReplyDelete
  22. നല്ല അവതരണം! എന്നാൽ അതിനുമപ്പുരം ഞാനൊന്നും കാണുന്നില്ല..

    വികസനത്തിനു എല്ലാവരും എതിരാണു; എന്നാൽ അതിന്റെ ഫലങ്ങൾ അനുഭവിയ്ക്കാൻ നാം മുൻപന്തിയിൽ തന്നെ കാണും.

    ReplyDelete
  23. ഗംഭീരമായ അവതരണം.. തീഷ്ണമായ ആശയവും..

    ReplyDelete
  24. A pointing fingure to the future...and a formal warning to the world. Thanks Bonsai

    ReplyDelete
  25. ഇതൊരു നല്ല പോസ്റ്റായി സ്വീകരിച്ചതിന് എല്ലാവർക്കും നന്ദി. ഇത് ഈ ഭൂമിക്ക് തന്നെ സമർപ്പിക്കാം.

    ReplyDelete
  26. ഇരുട്ടിലേക്കിനി ദൂരമെരെയില്ല അല്ലെ മാഷെ...
    എന്തായിപ്പോ ചെയ്യാ,,
    ആ ഞാന്‍ ഇതൊന്നു ഫസിബൂകില്‍ ഷെയര്‍ ചെയ്യട്ടെ.. എന്തെങ്കിലും ചെയ്തെന്നു വരുത്തിതീര്‍ക്കാലോ. പിന്നെ പ്രകൃതി സ്നേഹിയുടെ പ്രശസ്തിയും കിട്ടും

    ReplyDelete