പേജുകള്‍‌

Friday, June 17, 2011

പുകയില്ലാത്ത അടുപ്പ്.

 പുകയില്ലാത്ത അടുപ്പുകൾ കടാപ്പൊറ വാസികളെ പരിചയപ്പെടുത്താൻ കഴുത്തിൽ കോണകം കെട്ടിയ ചില ചെറുപ്പക്കാർ ആ കടാപ്പൊറത്തെത്തി! ഒരു കുടിലിനു മുൻപിൽ മടക്കി വച്ചതു പോലെ കുന്തിച്ചിരിക്കുന്ന ഒരു വൃദ്ധനോട്  ചെറുപ്പക്കാരിലൊരാൾ പറഞ്ഞു: ഈ വീട്ടിലേക്കൊരു പുതിയ പുകയില്ലാത്ത അടുപ്പ് ഫിറ്റ് ചെയ്ത് തരട്ടേ...........?                       വൃദ്ധൻ പറഞ്ഞു:  വേണ്ട ഇവിടെയിപ്പോൾ പുകയില്ലാത്ത അടുപ്പുണ്ട്.  ഈ ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലും ഉണ്ട് പുകയില്ലാത്ത അടുപ്പുകൾ. കുട്ടികൾ പൊയ്ക്കൊള്ളൂ......                                  പക്ഷേ ചെറുപ്പക്കാർ വിട്ടില്ല:  “ഒന്നു കാണാമോ?                       വൃദ്ധൻ സമ്മതിച്ചു. അയാൾ  കാണിച്ച്  കൊടുത്ത  സാധാരണ  അടുപ്പ്  കണ്ട്  ചെറുപ്പക്കാർ പരസ്പരം നോക്കി  ഒരാൾ ചോദിച്ചു:    ഇത് സാധാരണ പുകയുള്ള അടുപ്പല്ലേ...? വൃദ്ധൻ പറഞ്ഞു:    ആയിരുന്നു. ഇപ്പോൾ അല്ല . കാരണം, ഇതിൽ തീ കത്താതെയായിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. തീയില്ലാതെന്തു പുക? മക്കൾ പൊയ്ക്കൊള്ളൂ.....

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. പുകയാത്ത അടുപ്പുകളില്‍ പുകയുന്ന മനസ്സുകളുടെ തീവ്രത ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമാണ് ജീവിക്കുന്നത്.

    ReplyDelete
  3. നാട്ടില്‍ ഇപ്പോള്‍ ട്രോളിംഗ് നിരോധനം ആണല്ലോ!! ഇനി ഒന്നൊന്നര മാസത്തേക്ക് കടപ്പുറത്തെ കുടികളില്‍ പുകയില്ലാത്ത അടുപ്പുകൾ ആയിരിക്കുമല്ലോ?

    ReplyDelete
  4. ഇങ്ങനുള്ള കഥകള്‍ക്ക് എന്തഭിപ്രായം പറയും എന്നതൊരു പ്രശ്നമാണ്.
    കാരണം, ഒരുപാട് തീവ്രചിന്തകളാണ് ചെറിയ വരികളിലൂടെ മനസ്സില്‍ വരുന്നത്.
    നന്നായിട്ടുണ്ടെന്ന് മാത്രം കുറിക്കട്ടെ.

    ReplyDelete
  5. ഈ കഥ കൊള്ളാം; കൂടുതലെന്തിനെഴുതുന്നു? വലിച്ചുവാരി എഴുതുന്ന ഈ ഞാനവനവർകൾക്ക് ഇതൊരു പാഠമാകട്ടെ! ലിങ്ക് തന്നതിനു നന്ദി!

    ReplyDelete
  6. എസ്‌ കെ പൊറ്റെക്കാട്‌ പണ്ടെഴുതിയതു പോലെ "കയുത്തേല്‍ കോണൊം വാല്‍ കെട്ടിയ നായിന്റെ മോന്‍" എന്നായിരുന്നു ഇവിടെ കൂടൂതല്‍ ചേരുക

    ReplyDelete